BITSAT Entrance Exam, online application ജനുവരി 21 മുതൽ

എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയിലെ പ്രമുഖ ക്യാമ്പസ്സുകളാണ് Bits ന്റെ Pilani, Goa, Hyderabad എന്നിവിടങ്ങളിലുള്ളത്. ഈ ക്യാമ്പസ്സുകളിലെ വിവിധ എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഒരു വർഷം രണ്ടു അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. 2025 ൽ മെയ് മാസത്തിലും, ജൂൺ മാസത്തിലും ആയിരിക്കും ഈ വർഷത്തെ Bitsat online entrance exam നടക്കുക. bitsadmission.com എന്ന വെബ്സൈറ്റുവഴി ജനുവരി 21 മുതൽ അപേക്ഷിക്കാം. രണ്ടു പരീക്ഷകളിലെയും ഉയർന്ന percentile score പരിഗണിച്ചാണ് പ്രവേശനം. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 ലെ വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. പ്ലസ്ടുവിന് 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചവർക്കു മാത്രമേ പ്രവേശനത്തിന് യോഗ്യത ലഭിക്കു. കേരളത്തിൽ തിരുവനന്തപുരത്തും, കൊച്ചിയിലുമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ.

English Summary: BITS Pilani, Goa, and Hyderabad, among India’s top engineering campuses, offer two opportunities annually for BITSAT entrance exams. The 2025 exams will be held in May and June, with applications starting January 21 at bitsadmission.com. Admission is based on the higher percentile score from the two exams, and eligibility requires a minimum of 75% marks in Plus Two.

Leave a Reply

Your email address will not be published. Required fields are marked *