സംസ്ഥാനത്ത് ബിഎസ്സി നഴ്സിങ് കോഴ്സിന് പ്രവേശന പരീക്ഷ നടത്തണമെന്ന് ഇത്തവണയും ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെട്ടു. ജൂൺ 15നു പ്രവേശന പരീക്ഷ നടത്തണമെന്നാണു നിർദേശം. ഓഗസ്റ്റ് ഒന്നിന് ക്ലാസ് ആരംഭിക്കുകയും സെപ്റ്റംബർ 30നു പ്രവേശന നടപടികൾ പൂർത്തിയാക്കുകയും വേണം. എന്നാൽ പ്രവേശനപരീക്ഷ ഇല്ലാതെ, നിലവിലുള്ളതുപോലെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണു സംസ്ഥാന സർക്കാരിന്റെ നീക്കം. പ്രവേശനപരീക്ഷ നടത്തിയാൽ സാധാരണക്കാരുടെ മക്കൾക്കു പ്രവേശനം ബുദ്ധിമുട്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
English Summary: The Indian Nursing Council has recommended conducting an entrance exam for BSc Nursing courses this year. The exam would be held on June 15, with classes starting on August 1 and admissions closing by September 30. However, the state government favors merit-based admission, arguing that an entrance exam could make it difficult for students from ordinary families to secure admission.