കേരളത്തിലെ രണ്ടു veterinary college കളിലെ മുഴുവൻ സീറ്റുകളിലും, അഖിലേന്ത്യാ അടിസ്ഥാനത്തിൽ 42 government veterinary college കളിലെ 15% സീറ്റിനും പ്രവേശനം ലഭിക്കുന്നതിന് മെയ് മാസത്തിൽ നടക്കുന്ന നീറ്റ് എക്സാമാണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ സീറ്റുകളും all india സീറ്റുകളും നീറ്റിൽ നിന്നു തന്നെയാണ് എടുക്കുന്നത്. 2024 ൽ കേരളത്തിൽ കേരളമെഡിക്കൽ റാങ്ക് 5500 വരെയും, അതായത് neet ന് 620 മാർക്കുവരെയും, all india തലത്തിൽ 570 മാർക്ക്, അല്ലെങ്കിൽ 70,000 all india rank വരെയുമായിരുന്നു പ്രവേശനം ലഭിച്ചത്. കേരളം ഒഴികെയുള്ള തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ state quota യ്ക്ക് നമ്മുടെ കുട്ടികൾക്ക് പ്രവേശന സാധ്യതകൾ ഇല്ല. എന്നാൽ 8 ലക്ഷം രൂപയ്ക്ക് മുകളിൽ മാനേജ്മെന്റ് സീറ്റ് ആഗ്രഹിക്കുന്നവർ ഈ സംസ്ഥാനങ്ങളിലെ കോളേജുകളിൽ നേരിട്ട് അപേക്ഷിക്കുകയും പ്രവേശനം നേടുകയും ചെയ്യണം.
English Summary: NEET is the qualifying exam for admission to all seats in Kerala’s two veterinary colleges and 15% of seats in 42 government veterinary colleges across India. In 2024, admission in Kerala was possible up to NEET 620 marks (Kerala rank 5500), while All India admission was around 570 marks (AIR 70,000), with management seats in other states requiring direct application and higher fees.