CMC Vellore, MBBS Online Application മാർച്ച് മാസത്തിൽ, പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ

ഇന്ത്യയിലെ പ്രമുഖ സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ കോളേജായ CMC Vellore ലെ ഈ വർഷത്തെ MBBS പ്രവേശന നടപടികൾ മാർച്ച് മാസം ആരംഭിക്കും. കാണാം.

Christian വിഭാഗത്തിലെ കൂട്ടികൾക്ക്‌ മൈനോറിറ്റി റിസർവേഷൻ കുടുതൽ ലഭിക്കുന്ന CMC Vellore ലെ mbbs പ്രവേശന നടപടികൾ 2025 മാർച്ച്‌ ആദ്യആഴ്ച ആരംഭിക്കും. എറ്റവും കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനം സാധ്യമാകുന്ന തമിഴ്നാട്ടിലെ സ്വകാര്യമേഖലയിലുള്ള മെഡിക്കൽ കോളേജാണ്‌ CMC VELLORE. MBBS പ്രവേശനം നീറ്റ് 2025 all india rank ന്റെ അടിസ്ഥാനത്തിലാണ്‌. 50 ശതമാനം സീറ്റുകൾ തമിഴ്നാട്ടിലുള്ള കുട്ടികൾക്കു മാത്രമാണ്‌ ലഭിക്കുന്നത്‌. ബാക്കി വരുന്ന 50 സീറ്റുകളിൽ മൂന്നു രീതിയിലുള്ള പ്രവേശനമാണ്‌ നടക്കുന്നത്‌. എല്ലാവർക്കും അപേക്ഷിക്കാവുന്ന open quota, christian വിഭാഗത്തിന്‌ മാതം ലഭിക്കുന്ന management quota, എന്നിവയാണിവ. 100 സീറ്റിലും 56000 രൂപ മാത്രം വാർഷിക ഫീസ്‌ ഈടാക്കുന്ന ഈ കോളേജിൽ ഓപ്പൺ വിഭാഗത്തിൽ രണ്ടു സീറ്റു മാത്രമാണുള്ളതെങ്കിലും മെഡിക്കൽ വിഭാഗത്തിലെ ഒരു സീറ്റ് ഏതൊരു കുട്ടിയുടെയും സ്വപ്നമാണ്‌. ഇതിനായി നീറ്റ് അപേക്ഷിക്കുന്നതോടൊപ്പം cmc vellore admissions എന്ന വെബ്സൈറ്റിലും നീറ്റ് 2025 result പ്രഖ്യാപിച്ചതിനുശേഷം tnmedicalselection എന്ന തമിഴ്നാട് ഗവൺമെന്റ്‌ മാനേജമെന്റ്‌ quota Website ലും അപേക്ഷകൾ സമർപ്പിക്കണം. 

English Summary: The MBBS admission process at CMC Vellore, known for its low fees and minority reservation for Christian students, will begin in the first week of March 2025. Admissions are based on the NEET 2025 All India Rank, and applications are required on the CMC Vellore admissions website and the Tamil Nadu government quota website after the NEET results.

Leave a Reply

Your email address will not be published. Required fields are marked *