വിദഗ്ധസമതിയുടെ നിർദേശങ്ങൾ പരിഗണിച്ചശേഷം, 2025 മുതൽ CUET പരീക്ഷകൾക്ക് മാറ്റങ്ങൾ നടപ്പാക്കാനാണ് തീരുമാനം. ഈ നിർദേശങ്ങളിൽ 26 വരെ ഗൂഗിൾ ഫോം ലിങ്ക് വഴി അഭിപ്രായങ്ങൾ അറിയിക്കാം. പ്ലസ്ടൂതലത്തിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ CUET യു.ജി. പരീക്ഷാവിഷയങ്ങൾ തിരഞ്ഞെടുക്കാമെന്ന നിർദേശം ഒറ്റനോട്ടത്തിൽ സൗകര്യപ്രദമായി തോന്നുമെങ്കിലും പല കാരണങ്ങളാൽ ഈ ഇളവുകൊണ്ട് വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും ലഭ്യമായ പ്രോഗ്രാമുകളുടെ എണ്ണവും പരിഗണിക്കുമ്പോൾ തിരഞ്ഞെടുക്കാവുന്ന ടെസ്റ്റുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുന്നത് വിദ്യാർഥികൾക്ക് ടെസ്റ്റ് വിഷയങ്ങളുടെ സെലക്ഷൻ ബുദ്ധിമുട്ടുണ്ടാക്കിയേക്കും. കഴിഞ്ഞവർഷം നൽകിയതുപോലെ ആറ് ടെസ്റ്റുകളെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരം നിലനിർത്തുന്നത് സഹായകരമായിരിക്കും. 2023-ൽ 10 ടെസ്റ്റുകൾ എഴുതാൻ അവസരം നൽകിയിരുന്നു. വിവിധ സ്ഥാപനങ്ങളുടെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് വൃത്യസ്ത വിഷയങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നതിനാൽ കൂടുതൽ ടെസ്റ്റുകൾ എഴുതാനുള്ള അവസരം അനിവാര്യമാണ്.
English Summary: Changes to CUET exams are planned for 2025, based on expert recommendations. Feedback on these changes can be submitted via a Google Form link until the 26th. While allowing students to select exam subjects unrelated to their Plus Two studies may seem helpful, it raises concerns about its actual benefits. Reducing the number of test options to five could make subject selection challenging for students. Retaining the option to choose at least six tests, as offered in 2023, would be more practical, especially since students often need to meet varied requirements for different institutions and courses.
