CUET Post Graduate course കളിലോട്ടുളള ഓൺലൈൻ, അപേക്ഷ National Testing Agency തുടരുകയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ സെന്റ്രൽ യുണിവേഴ്‌സിറ്റികളിലെ PG seat കൾക്കുവേണ്ടിയുള്ള online പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ ആയിരിക്കും. ഇതിനുവേണ്ടിയുള്ള online application നാണ് exams.nta.ac.in/cuetpg എന്ന വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്. അപേക്ഷിക്കുവാനുള്ള അവസാനതീയതി ഫ്രെബുവരി 1 ആണ്. വിദേശരാജ്യങ്ങളിലെ 27 സെന്ററുകൾ ഉൾപ്പെട 312 സിറ്റികളിലായിട്ടാണ് ഈ പരീക്ഷ നടക്കുന്നത്. അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കാസർഗോഡ് സ്ഥിതിചെയ്യുന്ന കേരളത്തിലെ കേന്ദ്രസർവ്വകലാശാലയിലും 26 ഓളം UG-PG പ്രോഗ്രാമുകളിലേക്കും പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. രണ്ടു ടെസ്റ്റ് പേപ്പറുകൾ മാത്രം എഴുതുന്നതിന് 1400 രൂപയും അഡീഷണൽ സബ്ജെക്ടുകൾക്ക് 700 രൂപയുമാണ് അപേക്ഷാ ഫീസ്.
English Summary: The CUET PG 2025 online application process is ongoing on exams.nta.ac.in/cuetpg, with the deadline set for February 1. The exams will take place from March 13 to 30 across 312 cities, including 27 international centers, for admission to top central universities, including Kerala’s Central University in Kasaragod.