IIT കളിൽ കോടികളുടെ പ്ലേസ്മെന്റുകൾ

പ്ലേസ്മെന്റുകളുടെ എണ്ണത്തിലും സാലറി പാക്കേജുകകളിലും മുൻവർഷങ്ങളിലെ പോലെ തന്നെ 2024ലും നമ്മുടെ IIT കൾ ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. MUMBAI, MADRAS, DELHI, KANPUR, PALAKKAD തുടങ്ങി എല്ലാ IIT കളിലും മൾട്ടി നാഷ്ണൽ കമ്പനികളുടെ പ്ലേസ്മെന്റ് ഓഫറുകൾ നടന്നിരുന്നു. 50 ശതമാനത്തിലധികം കുട്ടികളും ജോബ് ഓഫറുകൾ സ്വീകരിച്ചപ്പോൾ, മറ്റു നല്ലൊരു ശതമാനം കുട്ടികൾ സ്വന്തമായി ജോലി കണ്ടെത്തുന്നതിനാണ് താത്പര്യം കാണിച്ചത്. ചെറിയ ഒരു ശതമാനം കുട്ടികൾ പുതിയ സ്റ്റാർട്ടപ്പുകൾക്കായി തീരുമാനമെടുത്തപ്പോൾ മറ്റു ചിലർ entrepreneurship തങ്ങളുടെ സാധ്യതകളാക്കി മാറ്റി എന്നതാണ് വസ്തുത. എന്നാൽ പത്തു ശതമാനത്തിലധികം കുട്ടികൾ ജോബ് ഓഫറിനും താത്പര്യം പ്രകടിപ്പിക്കാതെ HIGHER EDUCATION ലും, വിദേശ സർവ്വകലാശാലകളിലെ അഡ്മിഷനിലുമാണ് ആഭിമുഖ്യം പുലർത്തിയത്. എന്തുതന്നെയായലും വലിയ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ തരത്തിലുമുള്ള അവസരങ്ങളും IIT കളിൽ നിന്നും ലഭിക്കുന്നുണ്ട്. 

English Summary: In 2024, IITs continued to lead in placements and salary packages. MNCs offered jobs at IITs like Mumbai, Madras, Delhi, Kanpur, and Palakkad. Over 50% of students received job offers, while others found jobs on their own. Some chose startups or entrepreneurship. More than 10% of students focused on higher education and admissions to foreign universities. Overall, IITs provide great opportunities for students looking to build successful careers.

Leave a Reply

Your email address will not be published. Required fields are marked *