കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ-മെയ് മാസങ്ങളിൽ imu.edu.in വെബ്‌സൈറ്റിലൂടെ ആരംഭിക്കും. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ 86 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അവസരമുണ്ട്. കുസാറ്റിന്റെ കീഴിലുള്ള കുഞ്ഞാലി മരയ്ക്കാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ മറൈൻ എൻജിനീയറിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ കുസാറ്റ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുന്നതിനൊപ്പം, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പരീക്ഷയിലും പങ്കെടുക്കണം. ഈ പരീക്ഷ ജൂൺ മാസത്തിൽ നടക്കും. ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിക്കു കൊച്ചി കൂടാതെ മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലും ക്യാമ്പസുകളുണ്ട്.
English Summary: The Indian Maritime University, under the Ministry of Shipping, will begin online applications for various courses in April-May via imu.edu.in. The exam centers are available in 86 locations across Kerala, including Thiruvananthapuram, Kollam, Kottayam, Kochi, Thrissur, Palakkad, Kozhikode, and Kannur. Candidates wishing to apply for Marine Engineering courses at Kunjali Marakkar College of Engineering under CUSAT must apply through the CUSAT website and also appear for the Indian Maritime University exam in June. The Indian Maritime University has campuses in Mumbai, Kolkata, Visakhapatnam, and Chennai in addition to Kochi.