JEE മെയിൻ 2025 ആദ്യ സെഷൻ പരീക്ഷയുടെ ഷെഡ്യൂൾ ഒദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് NATIONAL TESTING AGENCY.
JEE മെയിൻ 2025 ആദ്യ സെഷന്റെ പേപ്പർ 1 BE/ BTECH പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. പേപ്പർ 2 B.ARCH AND B PLANNING ജനുവരി 30 നും നടക്കും. ബിഇ/ബിടെക് പേപ്പർ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മണി മുതൽ 12 മണി വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 6 മണി വരെയുമാണ്. പേപ്പർ 2 പരീക്ഷകൾ രണ്ടാമത്തെ ഷിഫ്റ്റിൽ 3 മണിമുതൽ 6.30 വരെ നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
English Summary: The National Testing Agency (NTA) has officially released the JEE Main 2025 first session schedule. Paper 1 (BE/BTech) will be held on January 22, 23, 24, 28, and 29, while Paper 2 (B.Arch and B.Planning) is scheduled for January 30. Visit jeemain.nta.nic.in for more details.