JEE Main ആദ്യസെഷൻ Moderate level, 170-180 മാർക്കിന് 99 percentile സാധ്യത. അടുത്ത സെഷന് നാളെ മുതൽ അപേക്ഷിക്കാം

2025 ലെ ജെഇഇ മെയിൻ B.TECH ആദ്യ സെഷൻ പരീക്ഷ അവസാനിച്ചിരിക്കുകയാണ്. അടുത്ത സെഷന് നാളെ മുതൽ അപേക്ഷിക്കാം. NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടി January 31 മുതൽ February 24 വരെ ONLINE ആയി അപേക്ഷിക്കാം. ആദ്യസെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം. ജനുവരി 30 ന് അവസാനിച്ച ആദ്യസെഷന്റെ question paper ഉം response ഉം, official answer key യും email വഴിയും വെബ്സൈറ്റുവഴിയും എല്ലാ കുട്ടികൾക്കും ലഭ്യമാക്കും. ഏതെങ്കിലും Claim ഉണ്ടെങ്കിൽ അവയ്ക്കുശേഷം February 12 ന് percentile score പ്രസിദ്ധീകരിക്കും. ജനുവരി 22 മുതൽ 29 വരെ നടന്ന Paper 1, Btech exam പത്തു പരീക്ഷകളിൽ ഒരു സെഷൻ ഒഴിച്ച് ബാക്കി 9 സെഷനുകളും moderate level ആയിരുന്നു. 170 നും 180 നും ഇടയിൽ മാർക്കു ലഭിച്ചാൽ top nit കളിൽ computer science ന് പ്രവേശനത്തിനു സാധ്യതയുള്ള 99 percentile score ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് അധ്യാപകർ അറിയിച്ചു. എന്നാൽ ജനുവരി 28 ന് രാവിലെ നടന്ന സെഷനിൽ, എല്ലാ സബ്ജക്ടുകളും comparatively tough ആയതിനാൽ ആ സെഷനായിരിക്കും ഏറ്റവും കുറഞ്ഞ മാർക്കിന് ഉയർന്ന percentile score ലഭിക്കാനുള്ള സാധ്യത.

English Summary: The first session of JEE Main 2025 B.Tech exam has concluded, and applications for the second session will begin tomorrow. The second session, which determines NIT, IIIT admissions and JEE Advanced eligibility, can be applied for online from January 31 to February 24.

Leave a Reply

Your email address will not be published. Required fields are marked *