JEE Main 2025 ആദ്യ സെഷൻ നാളെ മുതൽ, വിദ്യാർത്ഥികൾ അവസാനവട്ട തയ്യാറെടുപ്പിൽ

15 ലക്ഷത്തോളം വിദ്യാർഥികൾ മത്സരിക്കുന്ന ഈ വർഷത്തെ ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷകൾ നാളെ ആരംഭിക്കുകയാണ്.

ഏറെ നാളത്തെ വിദ്യാർത്ഥികളുടെ കഠിനപ്രയത്നത്തിനും രക്ഷിതാക്കളുടെ പ്രാർത്ഥനയ്ക്കും നാളെ JEE Main exam hall ൽ ഉത്തരമാവുന്നു. അടുത്ത അധ്യായന വർഷത്തെ എഞ്ചിനീയറിംഗ് പ്രൊഫഷണൽ കോളേജുകളുടെ ദേശീയതലത്തിലെ ആദ്യപരീക്ഷയാണ് ഇന്ത്യയിലെയും വിദേശത്തെയും jeemain online entrance exam. ഏകേദശം 15 ലക്ഷം വിദ്യാർത്ഥികളാണ് ആദ്യസെഷനിൽ മാറ്റുരയ്ക്കുന്നത്. രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ. ഓരോ ഷിഫ്റ്റും ലഭിച്ച വിദ്യാർത്ഥികൾ കൃത്യം ഒരു മണിക്കൂർ മുമ്പെങ്കിലും എക്സാം ഹാളിൽ റിപ്പോർട്ട് ചെയ്തിരിക്കണം. Admit card, Photo ID Proof, Photo, Pen എന്നിവ കൈയ്യിൽ കരിതണം. ആഭരണങ്ങളോ, മെറ്റൽ പാർട്സോ, വാച്ചോ ധരിക്കാതെ ഏറ്റവും ആത്മവിശ്വാസത്തോടെയും ആരോഗ്യത്തോടെയും കുട്ടികൾ എക്സാം ഹാളിൽ പ്രവേശിക്കുക. മുൻ വർഷങ്ങളിൽ മലയാളികൾക്ക് ഏറ്റവും ഉജ്വലമായ വിജയം കരസ്ഥമാക്കുവാൻ സാധിച്ചതാണ് ആദ്യ സെഷൻ. 2023 ൽ 100 percentile അടക്കവും, 2024 ൽ 225 ലധികം വിദ്യാർത്ഥികൾ 99 percentile നു മുകളിലും, 2000 ലേറെ വിദ്യാർത്ഥികൾ 95 percentile നു മുകളിലും ആദ്യ സെഷനിൽ സ്കോർ ചെയ്യുകയുണ്ടായി. ആദ്യ സെഷനു കുട്ടികൾക്കു ലഭിച്ച percentile score ഫെബ്രവരി 12 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതലുള്ള JEE Main രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application ജനുവരി 31 ന് ആരംഭിക്കും.

English Summary: The JEE Main 2025 first session exams will begin tomorrow, with over 15 lakh students competing. The exam will be conducted in two shifts, and students must report an hour before the exam, bringing their admit card, photo ID, and necessary items, with results expected to be published on February 12.

Leave a Reply

Your email address will not be published. Required fields are marked *