JEE Main 2025ന്റെ ആദ്യ സെഷൻ പേപ്പർ ഒന്ന് പരീക്ഷ ജനുവരി 29 ന് പൂർത്തിയാകാൻ പോകുന്നു. B.Arch, B.Planning പരീക്ഷകളായ പേപ്പർ 2A, 2B എന്നിവ ജനുവരി 30ന് രണ്ടാം ഷിഫ്റ്റിൽ നടക്കും. എല്ലാ പരീക്ഷാർത്ഥികളുടെയും അഡ്മിറ്റ് കാർഡുകൾ ഇതിനോടകം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ആദ്യ വാരം മുതൽ വിദ്യാർത്ഥികൾക്ക് അവർ എഴുതിയ ചോദ്യപേപ്പറും ഉത്തരങ്ങളും ഔദ്യോഗിക ആൻസർ കീയും ഇ-മെയിൽ വഴിയും വെബ്സൈറ്റ് വഴിയും ലഭ്യമാകും. ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അവ പരിശോധിച്ച ശേഷം ഫെബ്രുവരി 12 ന് പെർസെന്റൈൽ സ്കോർ പ്രഖ്യാപിക്കും. രണ്ടാമത്തെ സെഷനിലേക്കുള്ള ഓൺലൈൻ അപേക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി 24 വരെ നടക്കും.
English Summary: The JEE Main 2025 Paper 1 exam will conclude on January 29, with Paper 2A (B.Arch) and 2B (B.Planning) scheduled for January 30 in the second shift. Official answer keys and question papers will be available by early February, and the percentile scores will be announced on February 12.