JEE Main 2025 ആദ്യസെഷന്‍ പരീക്ഷ ജനുവരി 22 മുതലും രണ്ടാമത്തെ സെഷന്‍ ഏപ്രില്‍ 01 മുതലുമാണ് online മോഡിൽ ആരംഭിക്കുന്നത്. ആദ്യ സെഷന്റെ എക്സാം ഡേറ്റ്, എക്സാം സിറ്റി എന്നിവ ജനുവരി 15 നകവും, അഡ്മിറ്റ്‌കാര്‍ഡുകള്‍ പരീക്ഷയ്ക്ക് മൂന്നുദിവസം മുമ്പും വെബ്സൈറ്റില്‍ അപ്ലോഡു ചെയ്യും. രണ്ടാമത്തെ സെഷനുള്ള online application, jeemain.nta.ac.in എന്ന വെബ്സൈറ്റു വഴി ജനുവരി 31ന് ആരംഭിക്കും. ആദ്യസെഷന്റെ സ്‌കോര്‍ improve ചെയ്യണമെന്ന് ആഗ്രഹമുള്ളവര്‍ക്കും പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്കും രണ്ടാമത്തെ സെഷന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ആദൃസെഷന്‍ പരീക്ഷ എഴുതിയവരുടെ percentile score ഫ്രബുവരി 12 ന് പ്രസിദ്ധീകരിക്കും.
English Summary: The JEE Main 2025 first session exam will start on January 22, with the second session beginning on April 1. Online applications for the second session will open on January 31, and results for the first session’s percentile scores will be published on February 12.