JEE Main 2025 ആദ്യസെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. എക്സാംസിറ്റി അനൌൺസ്മെന്റ് ജനുവരി ആദ്യആഴ്ച തന്നെയുണ്ടാവും. ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ ഓരോ കുട്ടികളും നാലു സിറ്റി ചോയ്സ് ആണ് സമർപ്പിച്ചിരിക്കുന്നത്. അതിൽ ഏതു ജില്ലയിലാണ് പരീക്ഷ എന്നും 22 മുതലുള്ള ദിവസങ്ങളിൽ ഏതു ദിവസമാണ് നമ്മുടെ പരീക്ഷ എന്നും ഇതിലൂടെ അറിയുവാൻ സാധിക്കും. jeemain.nta.nic.in എന്ന വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്. ഓരോ കുട്ടികൾക്കും അനുവദിച്ച തീയതിയ്ക്ക് കൃത്യം മൂന്നുദിവസം മുമ്പു മാത്രമേ അഡ്മിറ്റ്കാർഡുകൾ website ൽ പ്രസിദ്ധപ്പെടുത്തൂ. അപ്പോൾമാത്രമാണ്, ഏതു ഓൺലൈൻ എക്‌സാം സെന്ററിലാണ് പരീക്ഷ എന്നും, ഏതു ഷിഫ്റ്റിലാണ് എക്സാം എന്നും അറിയുവാൻ കഴിയൂ. percentile score ഫെബ്രുവരി 12 ന് പ്രസിദ്ധപ്പെടുത്തും. ഏപ്രിൽ 1 മുതൽ തുടങ്ങുന്ന രണ്ടാം സെഷനുള്ള ഓൺലൈൻ അപേക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി 24 വരെയായിരിക്കും.
English Summary: The JEE Main 2025 first session will be from January 22 to 31. The exam city details will be released in the first week of January. After submitting the online form, students will choose four exam city preferences. The exact exam date and city will be available on the official website, jeemain.nta.nic.in. Admit cards will be published three days before the exam. The percentile score will be released on February 12. The second session’s online application will be open from January 31 to February 24.