JEE Main 2025 Second Session, online exam ഏപ്രിൽ 2 മുതൽ 9 വരെ. ഓരോ കുട്ടിയുടേയും എക്സാം സിറ്റിയും അനുവദിച്ചിരിക്കുന്ന പരീക്ഷാ തീയതിയും jeemain.nta.nic.in എന്ന വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. B.Arch നും, B.Planing നും അപേക്ഷിച്ചവർക്ക് ഏപ്രിൽ 9 ന് ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലായിരിക്കും പരീക്ഷ നടത്തുക. ജനുവരിയിൽ നടന്ന ആദ്യ സെഷന്റേയും ഏപ്രിലിലെ രണ്ടാമത്തെ സെഷന്റേയും ഉയർന്ന percentile score അനുസരിച്ച് JEE Main 2025 all india rank ഏപ്രിൽ 17 ന് പ്രസിദ്ധീകരിക്കും. മെയ് 18 ന് നടക്കുന്ന Jee Advacned exam ന്റെ online application jeeadv.ac.in എന്ന വെബ്സൈറ്റിൽ ഏപ്രിൽ 23 ന് ആരംഭി ക്കും. ജൂൺ 2 ന് Jee Advacned result പ്രസിദ്ധീകരിക്കുകയും, 3 ന് jossa seat allocation ആരംഭിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: JEE Main 2025 Second Session will be online from April 2 to 9, with exam city details announced soon on jeemain.nta.nic.in. The JEE Advanced 2025 online application starts on April 23, the exam is on May 18, and results will be declared on June 2, followed by JoSAA seat allocation from June 3.