KEAM 2024, Refund നടപടികൾ ആരംഭിച്ചു. ജനുവരി 31 നു മുമ്പ് account details കൊടുക്കണം

കീം 2024 പരീക്ഷയുടെ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് റീഫണ്ട് നടപടികളെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻ പുറത്തുവന്നിട്ടുണ്ട്.

2024-25 അധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച് ഫീസ് ഒടുക്കിയിട്ടുള്ള വിദ്യാർഥികൾക്ക് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള അവസരം നൽകുകയാണ്. വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ `KEAM 2024 Candidate Portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ‘Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കേണ്ടതാണ്. അക്കൗണ്ട് വിവരങ്ങള് ശരിയാണെങ്കിൽ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ ‘Edit’ ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ registered mobile-ൽ ലഭിക്കുന്ന OTP ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തി സേവ് ചെയ്യേണ്ടതാണ്. ശേഷം confirmation നൽകി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന സ്ലിപ്പ് വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ട് എടുക്കേണ്ടതാണ്. Confirmation നൽകാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിച്ചപ്പോൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ റീഫണ്ട് നൽകുന്നതാണ്. 31.01.2025 വൈകിട്ട് 5 മണിയ്ക്കുള്ളിൽ ഓൺലൈനായി അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതാണ്. വിദ്യാർത്ഥി നൽകുന്ന ബാങ്ക് അക്കൗണ്ട് വിദ്യാർത്ഥിയുടേയോ രക്ഷിതാവിന്റേയോ പേരിലുള്ളതായിരിക്കണം. ഓൺലൈനായി സമർപ്പിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയാണെന്ന് വിദ്യാർത്ഥികൾ ഉറപ്പു വരുത്തേണ്ടതാണ്. 

English Summary: The notification regarding the refund process for KEAM 2024 applications has been released. Students who have paid the fees can verify and update their bank account details online through the KEAM 2024 Candidate Portal on www.cee.kerala.gov.in by January 31, 2025, 5 PM. Refunds will be processed to the confirmed bank account or the one provided during application submission.

Leave a Reply

Your email address will not be published. Required fields are marked *