കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, nata aptitude test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം നടത്തുന്നത്. താത്പര്യമുള്ളവർക്ക് 3 പ്രാവശ്യം വരെ പരീക്ഷ എഴുതാം. ഏറ്റവും കൂടിയ മാർക്കു പരിഗണിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നിവ കേരളത്തിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും, കേരളത്തിനു പുറത്തും, വിദേശരാജ്യങ്ങളിലും എക്സാം സെന്റർ അനുവദിക്കുകയും ചെയ്യും.
English Summary: NATA Aptitude Test for 5-year BArch admission in Kerala’s government and private colleges is held every Friday and Saturday from March 1. Applicants can apply online at nata.in, take the exam up to three times, and the highest score along with Plus Two marks will be considered for admission.