NATA Architecture Aptitude Test March 1 മുതൽ, ഓൺലൈൻ അപേക്ഷ ഫെബ്രുവരി 3 മുതൽ.

ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ NATA എക്സാം മാർച്ച് 1 മുതൽ ആരംഭിക്കും. ഫെബ്രുവരി 3 മുതൽ അപ്ലൈ ചെയ്യാം.

കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, nata aptitude test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിക്കുന്നു. ഫെബ്രുവരി 3 മുതൽ nata.in എന്ന വെബ്സൈറ്റിലൂടെ അപ്ലൈ ചെയ്യാം. അതോടൊപ്പം തന്നെ മാർച്ച് മാസത്തിൽ കേരള എൻട്രൻസ് കമ്മീഷൺ അപേക്ഷ ക്ഷണിക്കുമ്പോൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം വിഭാഗത്തോടൊപ്പം ആർക്കിടെക്ചറിനും അപേക്ഷ കൊടുക്കുകയും വേണം. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം നടത്തുന്നത്. താത്പര്യമുള്ളവർക്ക് 3 പ്രാവശ്യംവരെ പരീക്ഷ എഴുതാം. ഏറ്റവും കൂടിയ മാർക്കു പരിഗണിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നിവ കേരളത്തിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. കേരളത്തിന് പുറത്തും, വിദേശരാജ്യങ്ങളിലും എക്സാം സെന്റർ അനുവദിക്കുകയും ചെയ്യും.

English Summary: The NATA Architecture Aptitude Test will begin on March 1, with applications opening from February 3 at nata.in. Students seeking B.Arch admission in Kerala must take NATA and also apply through the Kerala Entrance Commission, where Plus Two marks and NATA scores will be considered for admission.  

Leave a Reply

Your email address will not be published. Required fields are marked *