NEET 2024: തമിഴ്‌നാട്ടിലെ മെഡിക്കൽ പ്രവേശനം; റീഫണ്ട് നടപടികൾ ആരംഭിച്ചു 

CMC Vellore, തമിഴ്നാട്ടിലെ മറ്റു സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രവേശനവു മായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം tnmedicalselection എന്ന വെബ്സൈറ്റു വഴി അപേക്ഷിച്ചവർക്ക് അർഹമായ റീഫണ്ടുതുക നൽകുന്ന നടപടി ആരംഭിച്ചു. സ്വകാര്യമേഖലയിലെ പ്രവേശനത്തിനായി 1 ലക്ഷം രൂപയായിരുന്നു കെട്ടിവെയ്ക്കേണ്ട തുക. cmc vellore ലെ ആകെ ഫീസ് 56000 രൂപ മാത്രമാകയാൽ, അവിടെ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബാക്കി രൂപ തിരികെ ലഭിക്കും. മറ്റു കോളേജുകൾ ഉൾപ്പെടെ ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തവർക്കും സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കും. അങ്ങനെയുള്ള അർഹരായവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റീഫണ്ട് നടപടി വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വലിയ ആശ്വാസമായിരിക്കും. കഴിഞ്ഞ വർഷം പ്രവേശന നടപടികൾ സംബന്ധിച്ച് ഉണ്ടായ ആശങ്കകൾക്ക് ഇത് ഒരു പരിധിവരെ പരിഹാരമാണ്.   

English Summary: The refund process for students who applied for CMC Vellore and other private medical colleges in Tamil Nadu through the tnmedicalselection website last year has begun. Students admitted to CMC Vellore, where the total fee is ₹56,000, and those who did not secure admission to any college will receive the remaining or full security deposit, providing relief to students and parents.

Leave a Reply

Your email address will not be published. Required fields are marked *