NEET 2024 ന്റെ ഓൾ ഇന്ത്യാ റാങ്ക് അനുസരിച്ച് ഓൾ ഇന്ത്യാ ക്വാട്ടാ ഡീംഡ് മെഡിക്കൽ കോളേജുകൾക്ക് MCC.NIC.IN എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ഫീസ് അടച്ച് അപേക്ഷിച്ചവർക്ക് റീഫണ്ട് തുക അവരുടെ അക്കൗണ്ടിലേക്ക് ലഭിച്ചുതുടങ്ങി. അഡ്മിഷൻ ലഭിച്ചവർക്കും ഒരു അഡ്മിഷനും ലഭിക്കാത്തവർക്കുമാണ് റീഫണ്ട് ലഭിക്കുന്നത്. 2,3,4 റൗണ്ടുകളിൽ അലോട്മെന്റ് ലഭിച്ചിട്ട് എടുക്കാത്തവർക്ക് രെജിസ്ട്രേഷൻ ഫീസ് നഷ്ടപ്പെടും. ഗവ. മേഖലയിൽ 10,000 രൂപ ജനറൽ വിഭാഗത്തിനും OBC വിഭാഗത്തിന് 5000 രൂപയും ഡീംഡ് കോളേജുകൾക്ക് 2 ലക്ഷം രൂപയുമാണ് കുട്ടികൾ അടച്ചിരുന്നത്. ഈ തുക ഓട്ടോമാറ്റിക്കായി റീഫണ്ടായി ലഭിക്കും. കുട്ടികൾ ഇതിനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല.
English Summary: Based on the All India Rank of NEET 2024, students who paid the registration fee for All India Quota deemed medical colleges through the MCC.NIC.IN website has started receiving their refund. The refund is automatically credited to the student’s accounts, except for those who did not accept allotments in rounds 2, 3, or 4, as their registration fee is non-refundable.