Neet 2025 പരീക്ഷാ ഘടനയിൽ സമൂലമാറ്റം നടപ്പിലാക്കി national testing agency. ഓരോ subject ലേയും choice questions ഒഴിവാക്കി, ഇനിമുതൽ Physics 45, Chemistry 45, Biology 90 എന്നിങ്ങനെ ആകെ 180 ചോദ്യങ്ങൾ മാത്രമാണ് ഇനിയുണ്ടാവുക. സമയദൈർഘ്യം 3 മണിക്കൂർ മാത്രമായിരിക്കും. neet.nta.nic.in എന്ന വെബ്സൈറ്റിൽ online registration ന് Apaar ID mandatory അല്ല എന്നുള്ള പുതിയ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. എന്നാൽ aadhar card നിർബന്ധമായും update ചെയ്യുന്നത് പരീക്ഷയ്ക്ക് അപ്ലൈ ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും ഗുണകരമാകുമെന്നും nta അറിയിച്ചിട്ടുണ്ട്. Aadhar number, apaar id, digilocker id, pan number, passport number എന്നീ ഏതെങ്കിലും ഒരു ID number ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
English Summary: The National Testing Agency (NTA) has introduced major NEET 2025 exam pattern changes. Choice questions have been removed, and the exam will now consist of 180 questions (45 each in Physics and Chemistry, and 90 in Biology) with a 3-hour duration. APAAR ID is not mandatory for registration, but an updated Aadhaar card or another valid ID is required.