NEET 2024 All India Rank അനുസരിച്ചുള്ള ഗവൺമെന്റ് – ഡീംഡ് മെഡിക്കൽ കോളേജുകളിലെ മൂന്നാംഘട്ട അലോട്ടമെന്റ് ജനുവരി 4 ന് പ്രസിദ്ധീകരിക്കും. mcc.nic.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് അലോട്മെന്റ് നടപടികൾ. നിലവിൽ All India തലത്തിലും സംസ്ഥാനതലത്തിലും രണ്ടുഘട്ട അലോട്ട്മെന്റാണ് പുർത്തിയായിരിക്കുനത്. അതിനുശേഷം ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഇപ്പോൾ ഓപ്ഷനുകൾ ക്ഷണിച്ചിരിക്കുന്നത്. ഈ അലോട്ടമെന്റ്റുകളിലൊന്നും സീറ്റു ലഭിക്കാത്തവർക്കും All India തലത്തിൽ രണ്ടാംഘട്ടത്തിൽ ലഭിച്ച സീറ്റ് upgrade ചെയ്യുവാനും 2025 ജനുവരി 1 രാത്രി 12 മണിവരെയാണ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസരം. സംസ്ഥാനതലത്തിൽ പ്രവേശനം നേടിയവരെ ഈ ഘട്ടത്തിൽ പരിഗണിക്കുകയില്ല. നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും വ്യത്യസ്തമായി ഈ വർഷം all india യിൽ രണ്ടാംഘട്ടത്തിൽ ലഭിച്ച സീറ്റ്, രജിസ്‌ട്രേഷൻ ഫീസ് നഷ്ടപ്പെടുത്തി resign ചെയ്യുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ഏറെ സൌകര്യപദമായിട്ടുണ്ട്.
English Summary: The third-round allotment for government and deemed medical colleges based on NEET 2024 All India Rank will be published on January 4 through the official website mcc.nic.in. Students who didn’t receive a seat in the previous rounds can now register for options to upgrade their seats, and those who secured seats in the second round can resign and opt for a better choice without losing their registration fee.