NEET PG 2024 cutoff percentile score കുറച്ചു. ഇതനുസരിച്ച് പുതിയതായി യോഗ്യത നേടിയവർക്ക് ഓൾ ഇന്ത്യാ തലത്തിലും കേരളത്തിലും അപേക്ഷിക്കുന്നതിനും ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും പുതിയ സമയക്രമം അനുവദിച്ചു. ജനറൽ, ews വിഭാഗങ്ങൾക്ക് 15 percentile score ന് മുകളിലുള്ളവർക്കും, sc/st/obc/pwd വിഭാഗങ്ങൾക്ക് 10 percentile score ന് മുകളിലുള്ളവർക്കും option registration ൽ പങ്കെടുക്കാം. mcc.nic.in വെബ്സൈറ്റിൽ All India Quota, Deemed University എന്നിവയും മൂന്നാംഘട്ട അലോട്ട്മെന്റിനായി ജനുവരി 16 വരെ option registration നും, 18 ന് അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.
English Summary: The NEET PG 2024 cutoff percentile score has been reduced, allowing newly eligible candidates to apply and submit options at both the All India and Kerala levels. General/EWS candidates with scores above the 15th percentile and SC/ST/OBC/PwD candidates above the 10th percentile can register options until January 16 on mcc.nic.in, with the Round 3 allotment results published on January 18.