NEET UG പരീക്ഷ ഈ വർഷവും ഓഫ് ലൈനിൽ തന്നെ

2025ലെ NEET-UG പരീക്ഷ പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒറ്റ ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. പരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവർഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ ഇക്കുറി പരീക്ഷ രീതിയിൽ മാറ്റം വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. പരീക്ഷ നടത്തിപ്പ് സുതാര്യമാക്കുവാൻ നിർദ്ദേശങ്ങൾ സമർപ്പിച്ച ഡോ. കെ രാധാകൃഷ്ണൻ കമ്മിറ്റിയും ഓൺലൈനിൽ പരീക്ഷ നടത്താനുള്ള ശുപാർശ നൽകിയിരുന്നു. ഒരു ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്തും, 3 മണിക്കൂർ 20 മിനിറ്റാണ് പരീക്ഷ. 200 ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കാൻ നടപടിയെടുത്തെന്നു എൻടിഎ അറിയിച്ചു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ആധാറും, അപാർ ഐഡിയും ഉപയോഗിക്കണമെന്നും എൻടിഎ നിർദേശമുണ്ട്.

English Summary: The 2025 NEET-UG exam will be conducted in pen-and-paper mode in a single shift on one day, as confirmed by the National Testing Agency (NTA). Despite earlier reports of possible changes due to malpractice concerns, NTA announced the exam will follow the same OMR format, with 200 questions over 3 hours and 20 minutes, and applicants must use Aadhaar or another valid ID.

Leave a Reply

Your email address will not be published. Required fields are marked *