NEET UG സമിതിയുടെ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കും, കേന്ദ്രം സുപ്രീംകോടതിയിൽ…

NEET മായി ബന്ധപ്പെട്ട് ഏഴംഗ സമിതിയുടെ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുമെന്നും, അത ്ഏതൊക്കെയാണെന്ന് അറിയിക്കുന്നതിന് ആറുമാസത്തെ സമയം അനുവദിക്കണമെന്നും കേന്ദ്ര ഗവൺമെന്റ് വ്യാഴാഴ്ച സുപ്രീംകോടതയിൽ ആവശ്യപ്പെട്ടു. എന്നാൽ അവധിക്കാല ബെഞ്ചിനു മുമ്പ് ഏപ്രിൽ തന്നെ കൃത്യമായ വിവരം കോടതി മുമ്പാകെ സമർപ്പിക്കണമെന്നാണ് ഇതിനായി ഹാജരായ സോളിറ്റർ ജനറൽ തുഷാർ മേത്തയോട ്കോടതി ആവശ്യപ്പെട്ടത്. എന്നാൽ 2025ൽ ഏതൊക്കെ പരിഷ്കാരങ്ങളാണ് നടപ്പിക്കാലാക്കേണ്ടത് എന്ന് വ്യക്തമാക്കിയുമില്ല. പരീക്ഷ മുഴുവൻ ONLINE മോഡിലേക്ക് മാറുന്നതിന് ആവശ്യമായ സമയം ഇല്ല എന്ന അനുമാനത്തിൽ, കമ്പ്യൂട്ടർ അധിഷ്ഠിതമായ ചോദ്യപേപ്പർ തയ്യാറാക്കുകയും പരീക്ഷയുടെ അന്നുതന്ന ഓരോ കുട്ടിയുടേയും രജിസ്റ്റർനമ്പർ എൻക്രിപ്റ്റ് ചെയ്ത ചോദ്യപേപ്പറും OMR ഉം എക്സാം ഹാളിൽ തന്നെ പ്രിന്റ് എടുക്കുകയും ചെയ്യുക, OMR പരീക്ഷ കഴിയുമ്പോൾ എക്സാംഹാളിൽ നിന്ന് തന്നെ സ്കാൻചെയ്ത് അയക്കുക എന്ന നിർദേശങ്ങളായിരിക്കും നടപ്പിലാക്കുക എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്തായാലും കുട്ടികളുടെ ആശങ്ക പരിഹരിക്കുന്നതിന് മുൻതൂക്കം നൽകുക, രണ്ടു ദിവസത്തിനകം പരീക്ഷാ തീയതി പ്രഖ്യാപിക്കുക എന്ന നടപടികളിലേക്കാണ് ഇപ്പോൾ NTA കടക്കുന്നത്.

English Summary: The central government informed the Supreme Court that it would implement all recommendations of the seven-member NEET committee and requested six months to provide details. Experts suggest changes like encrypted question papers and on-site printing of OMR sheets, but the focus remains on addressing student concerns, with NTA expected to announce the exam dates within two days.

Leave a Reply

Your email address will not be published. Required fields are marked *