നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഉന്നതതല സമിതി. പരീക്ഷകൾ കുറ്റമറ്റതാക്കാൻ തിരഞ്ഞെടുപ്പ് സുരക്ഷാ മുന്നൊരുക്കങ്ങൾക്ക് സമാനമായ തരത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് സമിതി നിർദേശിച്ചു. ISRO മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതിയുടേതാണ് നിർദേശങ്ങൾ. മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയുടെ മേൽനോട്ടത്തിനായി പ്രിസൈഡിങ് ഓഫീസർമാരെ നിയോഗിച്ചിരിക്കണം, പരീക്ഷകൾക്കുമുൻപ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ പരീക്ഷാകേന്ദ്രങ്ങൾ സീൽചെയ്യണം, NTA യിൽ സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ടതില്ല, തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
English Summary: A high-level committee led by former ISRO chairman K. Radhakrishnan has proposed measures to improve the functioning of the National Testing Agency (NTA). Recommendations include appointing presiding officers at all exam centers, sealing exam centers in the presence of district officials and police, and implementing a foolproof security system similar to election preparations. The committee also suggested that NTA does not require permanent staff appointments.