JEE MAIN 2024 എഴുതിയവർക്ക് നേവിയിൽ സൗജന്യ B.TECH ഉം നിയമനവും.

2024 ലെ ജെഇഇ മെയിൻ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നേവിയിൽ സൗജന്യമായി ബിടെക് പഠിക്കാനും നേവിയിൽ തന്നെ ജോലി നേടാനും ഇപ്പോൾ അവസരം. ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂർ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ബിടെക്‌ പഠിക്കാം. ബി.ടെക് അപ്ലൈഡ് ഉലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നിവ തീർത്തും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പഠനത്തിന് ശേഷം നേവൽ ഓഫിസറായി ഉടൻ നിയമനവും നടക്കും. 2025 ജൂലൈ 25ന് തുടങ്ങുന്ന പ്രോഗ്രാമിലേക്കുള്ള ഓൺലൈൻ അപേക്ഷ ഡിസംബർ 20 വരെ സ്വീകരിക്കും. വെബ്സൈറ്റ് JOININIDANNAVY.GOV.IN

English Summary: You can study B.Tech for free at the Naval Academy in Kannur and join the Indian Navy. The courses available are in Electronics and Communication, Applied Electronics, and Mechanical Engineering. After completing the course, you will be appointed as a Naval Officer. Apply online by December 20 for the program starting on July 25, 2025.

Leave a Reply

Your email address will not be published. Required fields are marked *