കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാോക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം. മെഡിക്കൽ, എൻജിനീയറിങ്, CUET ഉൾപ്പടെയുള്ള വിവിധ എൻട്രൻസിനുള്ള പരിശീലനത്തിന് ധനസഹായം ലഭിക്കും. അപേക്ഷകൾ ഡിസംബർ 12 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
English Summary: Applications are now open for the Vidyasamrithi Scholarship. This scholarship provides financial assistance to students from economically backward families in Kerala’s backward communities for coaching in medical, engineering, CUET, and other entrance exams. Don’t miss this opportunity to get support for your education.