International Mathematical Olympiad ന്റെ ഒന്നാം ഘട്ട പരീക്ഷയായ IOQM ൽ കേരളത്തിൽ നിന്ന് 275 കുട്ടികളാണ് അടുത്ത ഘട്ടമായ Regional Mathematical Olympiad ലേക്ക് യോഗ്യതനേടിയത്. നവംബർ 3 ന് നടന്ന RMO പരീക്ഷയിൽ അടുത്ത ഘട്ടമായ Indian National Mathematical Olympiad ലേക്ക് സെലക്ഷൻ നേടിയിരിക്കുന്നത് കേരളം, ലക്ഷദ്വീപ് അടക്കമുള്ള മേഖലകളിൽ നിന്ന് 37 വിദ്യാർത്ഥികളാണ്. അതിൽ 28 വിദ്യാർത്ഥികളും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയവരാണ് എന്നത് ശ്രദ്ധേയമാണ്. അഖിലേന്ത്യാ തലത്തിൽ 12ാം ക്ലാസ് ടോപ്പറായ വിദ്യാർഥിക്ക് ലഭിച്ചിരിക്കുന്നത് 58 മാർക്കാണ് എന്നിരിക്കെ ബ്രില്യന്റിലെ അക്ഷയ് ബിജു 57 മാർക്ക് കരസ്ഥമാക്കി കേരള ടോപ്പറായത് ബ്രില്യന്റിനും കേരളത്തിനും അഭിമാനമായിരിക്കുകയാണ്. 12ാം ക്ലാസിനും 8 മുതൽ 11 വരെ ക്ലാസ്സുകാർക്കും പ്രത്യേകം കട്ട്ഓഫാണ് എന്നതും എടുത്ത് പറയേണ്ടതാണ്. അടുത്തഘട്ടമായ Indian National Mathematical Olympiad 2025 ജനുവരി 19 ന് നടക്കും. NEWS DESK BRILLIANT PALA.
English Summary: 275 students from Kerala qualified for the Regional Mathematical Olympiad (RMO) after the IOQM exam. 37 students from Kerala and Lakshadweep advanced to the Indian National Mathematical Olympiad (INMO). Among them, 28 students trained at Brilliant Study Centre, Pala. Akshay Biju from Brilliant scored 57 marks, becoming Kerala’s topper. The INMO 2025 will take place on January 19.