Science വിഷയങ്ങളിൽ ബിരുദ പഠനത്തിനും ഉപരിപഠനത്തിനുമായി നിരവധി പ്രവേശന പരീക്ഷകൾ

സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർഥികൾക്കായുള്ള ഒരു റിപ്പോർട്ടാണ് ഇന്നത്തെ ബുള്ളറ്റിനിൽ അടുത്തതായി. അന്തർദ്ദേശീയ തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽനിന്ന് അംഗീകാരമുള്ള ഏറ്റവും പ്രമുഖ സ്ഥാപനമാണ് Bangalore IISC. ദേശീയതലത്തിൽ നടക്കുന്ന വിവിധ പ്രവേശനപരീക്ഷകളിൽ ഉയർന്ന റാങ്കു കരസ്ഥമാക്കുന്നവർക്കാണ് നാലുവർഷ BS Research program ന് പ്രവേശനം ലഭിക്കുക. JeeMain, JeeAdvanced, Neet, IISER Aptitude test എന്നീ പ്രവേശന പരീക്ഷകളുടെ റാങ്കാണ് മാനദണ്ഡം. ഏപ്രിൽ മാസത്തിൽ iisc.ac.in/admissions എന്ന വെബ്സൈറ്റുവഴി ഗവേഷണത്തിൽ തുടരാൻ താത്പര്യമുള്ളവർക്ക് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. മറ്റൊരു പ്രധാനസ്ഥാപനമാണ് IISER. Indian Institute of Science and Resarch സ്ഥാപനങ്ങൾ ബർഹാംപൂർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുവനന്തപുരം, തിരുപ്പതി എന്നിവിടങ്ങളിലുണ്ട്. രണ്ടു രീതിയിൽ ഇവിടെ പ്രവേശനം നേടാം. IISR സ്വന്തമായി നടത്തുന്ന ആപ്റ്റിറ്റ്യൂട്ട് പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. IISER Aptitude Test ന് physics, chemistry, maths, biology വിഷയങ്ങളാണ് ഉണ്ടാവുക. വെബ്സൈറ്റ് iiseradmission.in. Niser Bhuwaneswar ലെയും Mumbai യിലെയും campus കളിൽ ബേസിക് സയൻസിലെ അഞ്ചു വർഷം integrated MSC program ന് national screening test nest ആണ് എഴുതേണ്ടത്. വെബ്സൈറ്റ് nestexam.in. കേന്ദ്രസർവ്വകലാശാലകളിലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനം cuet ug entrance exam വഴിയാണ്. exams.nta.ac.in/cuet എന്ന വെബ്സൈറ്റുവഴി ഓൺലൈനായി അപേക്ഷിച്ച് മെയ് മാസത്തിൽ നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ central university കളിലെ 29 ഓളം സബ്ജക്ടുകളിലാണ് ബിരുദപഠനം സാധ്യമാവുക. Bitsat, UPST, ISI, NCERT, CUSAT, University Cat, Jee main, Jee Advanced എന്നീ പ്രവേശന പരീക്ഷകളിലുടെയും സയൻസ് ബിരുദപഠനത്തിനും ഗവേഷണത്തിനും സാധ്യതകൾ കണ്ടെത്താം.

English Summary: Bangalore IISC is a top-ranked institution in India, offering a 4-year BS Research program based on JEE Main, JEE Advanced, NEET, and IISER Aptitude Test ranks, with applications open in April at iisc.ac.in/admissions. Other major institutes like IISER, NISER, and central universities admit students through exams like the IISER Aptitude Test, NEST, CUET UG, and others, with details available on their official websites.

Leave a Reply

Your email address will not be published. Required fields are marked *