USS scholarship പരീക്ഷ, ഓൺലൈൻ അപേക്ഷ സ്‌കൂൾ ഓഫീസ്‌ മുഖാന്തിരം. 

2025 ഫെബ്രുവരി 27 -ാം തീയതിയാണ്‌ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കൂട്ടികൾക്കുള്ള USS Scholarship exam. കേരളത്തിലെ ഗവൺമെന്റ്‌ /എയ്ഡഡ്‌/ അംഗീകാരമുള്ള അൺ-എയ്ഡഡ്‌ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക്‌ യു.എസ്‌.എസ്‌ പരീക്ഷ എഴുതാവുന്നതാണ്‌. ഏഴാം ക്ലാസ്സിലെ രണ്ടാം ടേം പരീക്ഷയിൽ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനമാക്കിയാണ്‌ കൂട്ടികളെ തെരഞ്ഞെടുക്കുന്നത്‌. യു.എസ്‌. എസ്‌ പരീക്ഷയ്ക്ക്‌ കുട്ടികൾ ഫീസ്‌ നൽകേണ്ടതില്ല. പരീക്ഷ എഴുതാൻ അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ ഓൺലൈനായി 30/12/2024 മുതൽ 15/01/2025 നു മുമ്പായി സ്കൂൾ ഹെഡ്മാസ്റ്റർ രജിസ്റ്റർ ചെയ്യേണ്ടതാണ്‌. പേപ്പർ 1 രാവിലെ 10.15 മുതൽ 12.00 മണിവരെയും പേപ്പർ 2 ഉച്ചയ്‌ക്ക്‌ 1.15 മുതൽ 3.00 വരെയും ആയിരിക്കും. 

English Summary: The USS Scholarship Exam for Class 7 students in Kerala is on February 27, 2025. Eligible students can apply through their school headmasters between December 30, 2024, and January 15, 2025. The exam has two papers: Paper 1 (10:15 AM – 12:00 PM) and Paper 2 (1:15 PM – 3:00 PM). No exam fee is required.

Leave a Reply

Your email address will not be published. Required fields are marked *