IIT പ്രവേശനത്തിനായുള്ള JEE ADVANCED പരീക്ഷകളെഴുതാനുള്ള പരമാവധി അവസരം 3 ആക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ തീരുമാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പോവുകയാണ്.
രാജ്യത്തെ ഏറ്റുവും premium institute കളായ IIT കളിലെ വിവിധ B.Tech program കളിലേക്കുള്ള പ്രവേശനത്തിനായുള്ള JEE Advanced ന് ഒരു വിദ്യാര്‍ത്ഥിക്ക് രണ്ടു ചാന്സുകള് മാത്രമാണ് ലഭ്യമായിരുന്നത്. പ്ലസ്ടു ബോര്‍ഡ് എക്സാം എഴുതുന്ന വര്‍ഷവും, തൊട്ടടുത്ത വര്‍ഷവും. 2024 നവംബര്‍ അഞ്ചിന് jee apex board, 2025 ലെ jee advanced ന് 3 അവസരങ്ങള്‍ നൽകുവാൻ തീരുമാനിക്കുകയും അതനുസരിച്ച് 2023, 24 വര്‍ഷങ്ങളില്‍ ബോര്‍ഡ്എക്സാം പാസായവര്‍ക്കും, 2025 ല്‍ എഴുതുവാന്‍ പോകുന്നുവര്ക്കും jee advanced ന് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ നവംബര്‍ 18 ന് അവരുടെ തന്നെ പുതിയ വിജ്ഞാപനപ്രകാരം ആ ഉത്തരവ് പിന്‍വലിക്കുകയും രണ്ടു ചാന്സുകള് മാത്രം ഈ വര്‍ഷവും നല്കിയാല് മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 2023 ൽ ബോര്‍ഡ് എക്സാം എഴുതിയ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയാ യിരുന്നു. വിവിധ ഹര്‍ജികളാണ് ഇതു സംബന്ധിച്ച് കോടതിയുടെ മുമ്പില്‍ എത്തിയിരിക്കുന്നത്. ഇത് ഒറ്റ ഹര്‍ജിയായി കോടതി പരിഗണിക്കും.
English Summary: The Supreme Court is set to make a crucial decision regarding increasing the maximum number of attempts for JEE Advanced to three. Currently, students are allowed two attempts—one in the year they pass their Class 12 exams and the next in the following year. Several petitions on this matter are under consideration.