

Class 6, 9 കുട്ടികൾക്ക് സൈനിക് സ്കൂൾ പ്രവേശനം, പരീക്ഷ ഏപ്രിൽ 5 ന്
2025 ലെ All India Sainik Schools Entrance Examination April 5 ന് നടക്കും. National Testing agency ആണ് പരീക്ഷ നടത്തുന്നത്. exams.nta.ac.in/AISSEE എന്ന വെബ് സൈറ്റുവഴിയാണ് അപ്ലൈ ചെയ്യേണ്ടത്. All India level ൽ പുതിയ സൈനിക സ്കൂളുകളിലെ 2025-26 അധ്യയനവർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലോട്ടുള്ള പ്രവേശനമാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. English Summary: The All India Sainik Schools Entrance Examination (AISSEE) 2025 will…

IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 5 മുതൽ, Eligibiligy Criteria യിൽ വലിയ ഇളവുകൾ
റിസേർച്ച് മേഖലയിൽ അഭിരുചിയുള്ള കുട്ടികൾക്ക് സയൻസ് എഡ്യൂക്കേഷനും റിസേർച്ചിനുമായി ഐസറുകളിൽ അഡ്മിഷൻ ലഭിക്കാൻ നടത്തുന്ന ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മെയ് 25 ന് നടക്കും. Science വിദ്യാഭ്യാസവും ഗവേഷണവും സമന്വയിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തിരുവനന്തപുരം, ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവടങ്ങളിൽ ഇന്ത്യാ ഗവൺമെന്റ് 7 IISER കൾ സ്ഥാപിച്ചു. Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന് നടക്കും., മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. ഈ വർഷം…

ഈ അധ്യയനവർഷം 10000 mbbs seat ഉം 6500 IIT Btech സീറ്റും വർദ്ധിക്കും: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ കരുതലുകൾ. ജനസംഖ്യാ അനുപാതത്തിൽ ആവശ്യത്തിന് ഡോക്ടമാരുടെ അഭാവം പരിഹരിക്കുന്നതിനായി 5 വർഷം കൊണ്ട് 75,000 mbbs സീറ്റുകൾ പുതിയതായി സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈ അധ്യയനവർഷം 10000 സീറ്റു കളുടെ വർധനവ് നടപ്പിലാക്കും. അതുപോലെ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും താത്പര്യമേറിയതും professional വിദ്യാഭ്യാസത്തിന്റെ അവസാനവാക്കുമായ IIT കളിൽ 6500 btech സീറ്റുകളും വർദ്ധിപ്പിക്കും. എന്നാൽ കേരളത്തിന് AIIMS എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു. English Summary: The Union…

MBA പ്രവേശനത്തിനായി കെമാറ്റിന് ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിൽ എംബിഎ പ്രവേശനത്തിന് IIM കാറ്റ്, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ നടത്തുന്ന സിമാറ്റ്, കേരളസർക്കാർ എർപ്പെടുത്തുന്ന കെമാറ്റ്’ എന്നിവയിലെ സ്കോർ സഹായകമാണ്. cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കെമാറ്റ്-2025ന്റെ ഒന്നാം സെഷനിലേക്ക് ഫെബ്രുവരി 10നു വൈകിട്ടു 4 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ആർട്സ്, സയൻസ്, എൻജിനീയറിങ്, കൊമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങളിൽ 3 വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദം മതി. English Summary: For MBA admissions in Kerala, scores from IIM CAT, SIMAT by AICTE, and the KMAT organized…

NATA Architecture Aptitude Test March 1 മുതൽ, ഓൺലൈൻ അപേക്ഷ ഫെബ്രുവരി 3 മുതൽ.
ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ NATA എക്സാം മാർച്ച് 1 മുതൽ ആരംഭിക്കും. ഫെബ്രുവരി 3 മുതൽ അപ്ലൈ ചെയ്യാം. കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, nata aptitude test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിക്കുന്നു. ഫെബ്രുവരി 3 മുതൽ nata.in എന്ന വെബ്സൈറ്റിലൂടെ അപ്ലൈ ചെയ്യാം. അതോടൊപ്പം തന്നെ മാർച്ച് മാസത്തിൽ കേരള എൻട്രൻസ് കമ്മീഷൺ അപേക്ഷ ക്ഷണിക്കുമ്പോൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം വിഭാഗത്തോടൊപ്പം ആർക്കിടെക്ചറിനും അപേക്ഷ കൊടുക്കുകയും…

NEET 2024 All India Refund നടപടികൾ ആരംഭിച്ചു
NEET 2024 ന്റെ ഓൾ ഇന്ത്യാ റാങ്ക് അനുസരിച്ച് ഓൾ ഇന്ത്യാ ക്വാട്ടാ ഡീംഡ് മെഡിക്കൽ കോളേജുകൾക്ക് MCC.NIC.IN എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ഫീസ് അടച്ച് അപേക്ഷിച്ചവർക്ക് റീഫണ്ട് തുക അവരുടെ അക്കൗണ്ടിലേക്ക് ലഭിച്ചുതുടങ്ങി. അഡ്മിഷൻ ലഭിച്ചവർക്കും ഒരു അഡ്മിഷനും ലഭിക്കാത്തവർക്കുമാണ് റീഫണ്ട് ലഭിക്കുന്നത്. 2,3,4 റൗണ്ടുകളിൽ അലോട്മെന്റ് ലഭിച്ചിട്ട് എടുക്കാത്തവർക്ക് രെജിസ്ട്രേഷൻ ഫീസ് നഷ്ടപ്പെടും. ഗവ. മേഖലയിൽ 10,000 രൂപ ജനറൽ വിഭാഗത്തിനും OBC വിഭാഗത്തിന് 5000 രൂപയും ഡീംഡ് കോളേജുകൾക്ക് 2 ലക്ഷം രൂപയുമാണ് കുട്ടികൾ…

JEE MAIN രണ്ടാം സെഷൻ അപ്ലിക്കേഷൻ ഇന്ന് മുതൽ
NIT, IIIT പ്രവേശനവും, jee advanced യോഗ്യതയും തീരുമാനിക്കുന്ന JEE MAIN ന്റെ രണ്ടാമത്തെ സെഷൻ പരീക്ഷയ്ക്ക് വേണ്ടി ഇന്ന് മുതൽ February 24 വരെ അപ്ലൈ ചെയ്യാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain.nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം. English Summary: Applications for the second session of JEE Main, which determines admissions to…

CUSAT Entrance Exam, മെയ് ആദ്യം, ഓൺലൈൻ അപേക്ഷ ഫെബ്രുവരിയിൽ
Cusat B Tech Entrance Exam ആയ CAT എക്സാം May ആദ്യം ഓൺലൈനായി നടത്തും. അപേക്ഷ admissions.cusat.ac.in എന്ന വെബ്സൈറ്റിലൂടെ ഈ ആഴ്ച ആരംഭിക്കും. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയ റിംഗ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമാണ് CAT 2025 online entrance exam ന്റെ റാങ്ക് ഉപയോഗിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ ക്യാമ്പസിലെ Marine Engineering കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ…

Science വിഷയങ്ങളിൽ ബിരുദ പഠനത്തിനും ഉപരിപഠനത്തിനുമായി നിരവധി പ്രവേശന പരീക്ഷകൾ
സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർഥികൾക്കായുള്ള ഒരു റിപ്പോർട്ടാണ് ഇന്നത്തെ ബുള്ളറ്റിനിൽ അടുത്തതായി. അന്തർദ്ദേശീയ തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽനിന്ന് അംഗീകാരമുള്ള ഏറ്റവും പ്രമുഖ സ്ഥാപനമാണ് Bangalore IISC. ദേശീയതലത്തിൽ നടക്കുന്ന വിവിധ പ്രവേശനപരീക്ഷകളിൽ ഉയർന്ന റാങ്കു കരസ്ഥമാക്കുന്നവർക്കാണ് നാലുവർഷ BS Research program ന് പ്രവേശനം ലഭിക്കുക. JeeMain, JeeAdvanced, Neet, IISER Aptitude test എന്നീ പ്രവേശന പരീക്ഷകളുടെ റാങ്കാണ് മാനദണ്ഡം. ഏപ്രിൽ മാസത്തിൽ iisc.ac.in/admissions എന്ന വെബ്സൈറ്റുവഴി ഗവേഷണത്തിൽ തുടരാൻ താത്പര്യമുള്ളവർക്ക് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. മറ്റൊരു…

NEET PG, Domicile Quota ഒഴിവാക്കുന്നു, അലോട്ട്മെന്റിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ
2024 NEET PG course കളിലേക്ക് all india quota വഴി ഗവൺമെന്റ് / ഢീംഡ് മെഡിക്കൽ കോളേജുകളിലേക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റ് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ സ്ഥിരതാമസക്കാരായതു കൊണ്ടുമാത്രം PG സീറ്റുകൾ അതാത് മെഡിക്കൽ കോളേജിൽ അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, തുല്യ അടിസ്ഥാന അവകാശങ്ങൾക്ക് എതിരാണെന്നും സുപ്രീംകോടതി അറിയിച്ചു. UG course കൾക്ക് domicile seat അനുവദിക്കുന്നുണ്ടെന്നും, എന്നാൽ specialisation നുള്ള PG program കൾക്ക് അത് അനുവദിക്കാനാവുകയില്ല എന്നും കോടതി ജനുവരി 29 ന് നടന്ന…